Skip to main content

എറണാകുളം അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു

 

കൊച്ചി:  സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ് ഹെറിറ്റേജ് ക്ലബ്ബുകളുടെ ശാക്തീകരണം, പൊതുജനങ്ങളില്‍ ചരിത്രാവബോധം സൃഷ്ടിക്കല്‍ എന്നീ പദ്ധതികളുടെ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വകുപ്പിന്റെ  പ്രവര്‍ത്തനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പൊതുസമൂഹത്തിനും വിദ്യാര്‍ഥികളിലും എത്തിക്കുന്നതിനും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ പ്രതിമാസം 18,000 രൂപ കണ്‍സോളിഡേറ്റഡ് വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിന് ഡിഗ്രിയും എം.ബി.എ  യും യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20-ന് മുമ്പ് സംസ്ഥാന ആര്‍ക്കൈവ്‌സ്, നളന്ദ തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2311547. 

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി:  തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ഇലക്ട്രാണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ലാബിലേക്ക് വെക്ടര്‍ നെറ്റ്‌വര്‍ക്ക് അനലൈസര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ ജൂണ്‍ 21-ന് രാവിലെ 11 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2577379, 2575370.

 

വയോനിഷ്ഠ സമ്മാന്‍; അപേക്ഷ ക്ഷണിച്ചു

 

കൊച്ചി:  ഒക്‌ടോബര്‍ ഒന്ന് അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വയോജന ക്ഷേമ രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുളള മുതിര്‍ന്ന പൗരന്മാര്‍ക്കും, മുതിര്‍ന്ന പൗരന്മാരുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന, പഞ്ചായത്ത്, എന്നിവര്‍ക്കും \ÂIn hcp¶ കേന്ദ്ര സര്‍ക്കാര്‍ വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാര¯n\v  2018 te¡v അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിശദ വിവരം (ഇംഗ്ലീഷില്‍ തയാറാക്കിയത്) ഫോട്ടോ പ്രസ് കട്ടിംഗുകള്‍ സഹിതം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ജൂണ്‍ 18-ന് മുമ്പായി ലഭിക്കണം. ലഭ്യമാകുന്ന അപേക്ഷകളില്‍ ഓരോ വിഭാഗത്തിലുമുളള അപേക്ഷകള്‍ സര്‍ക്കാരിലേക്ക് അയക്കുകയും സാമൂഹ്യനീതി സെക്രട്ടറി തലത്തിലുളള പരിശോധനയ്ക്ക് ശേഷം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സൂമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 2425377.

date