Skip to main content

 കാലവര്‍ഷം ശക്തമായതിനാല്‍          ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍

 

    ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനാല്‍ ജലസ്രോതസ്സുകള്‍ നിറഞ്ഞു കവിയുന്ന സാഹചര്യം കണക്കിലെടുത്ത് ഡാമുകള്‍ തുറന്നുവീടാന്‍ സാധ്യതയുളളതിനാല്‍ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവരും മറ്റ് ജനങ്ങളും ഒഴുക്കുളള പുഴകളിലും മറ്റും ഇറങ്ങരുന്നതെന്നതുള്‍പ്പെടെയുളള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. 
    സംഭരണശേഷിയോടടുക്കുന്നതിനാല്‍ ശിരുവാണി അണക്കെട്ട് നിറഞ്ഞൊഴുകാന്‍ സാധ്യതയുളളതിനാല്‍ ശിരുവാണി , ഭവാനി പുഴകളുടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതും വെള്ളക്കെട്ടുകള്‍ക്ക് അടുത്ത് പോകുന്നതും മഴയത്തിറങ്ങുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിക്കണം.

date