Skip to main content

കാലവര്‍ഷം: അട്ടപ്പാടിയില്‍ ഗതാഗതം പുനസ്ഥാപിക്കുന്നു

 

    അട്ടപ്പാടി കാരാക്കുറിശി-പൊമ്പ്ര റോഡില്‍ അയ്യപ്പംകാവ് ഭാഗത്ത് ആല്‍മരം റോഡിലേക്ക് കടപുഴകി വീണതിനെതുടര്‍ന്ന് തടസപ്പെട്ടിരുന്ന ഗതാഗതം മരം മുറിച്ചുമാറ്റി  പുനസ്ഥാപിച്ചതായി മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അറിയിച്ചു. ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്ന്  വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത് പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതിയില്‍ രണ്ട് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി തഹസില്‍ദാര്‍ അറിയിച്ചു. 
    ഭവാനിപുഴയില്‍ അകപ്പെട്ട അഗളി വില്ലേജിലെ പട്ടിമാളം സ്വദേശികളായ സുഗുണന്‍, വല്‍സമ്മ എന്നിവരെ ഫയര്‍ഫോഴ്സിന്‍റേയും പൊലീസിന്‍റേയും സഹായത്തോടെ രക്ഷപ്പെടുത്തി. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പാലക്കയം വില്ലേജിലെ പായ്പുല്ല്, ഇഞ്ചിക്കുന്ന് എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെതുടര്‍ന്ന് ഒരു വീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. മണ്ണിടിച്ചിലിനെതുടര്‍ന്ന് ഇവിടേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. 

date