Skip to main content

കല്പാത്തി പുഴയില്‍ കാണാതായ യുവാവിനെ കണ്ടെത്താന്‍ കൂടുതല്‍ സന്നാഹം 

 

    പറളി 2 വില്ലേജില്‍ കൂത്തുപറമ്പ് കല്പാത്തി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കണ്ടെത്താന്‍ ദേശീയ ദുരന്തനിവാരണ സേനയുടേയും കൊച്ചി നേവല്‍ ബേയ്സിലെ ദുരന്തനിവാരണ സേനയുടേയും കോഴിക്കോടു നിന്നും ഖലാസി സേനയുടേയും സഹായം തേടിയതായി ജില്ലാ കലക്റ്റര്‍ ഡി. ബാലമുരളി അറിയിച്ചു. ഷൊര്‍ണൂര്‍ സ്വദേശി മുണ്ടായ ലക്ഷംവീട് കോളനിയിലെ ജയകുമാറിനെ(29)യാണ് ചൊവ്വാഴ്ച മുതല്‍ കാണാതായിരിക്കുന്നത്. പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ മഴയെ തുടര്‍ന്ന് തിരച്ചില്‍ താത്ക്കാലികമായി നിര്‍ത്തി. വെള്ളത്തിന്‍റെ ശക്തമായ ഒഴുക്കും കുളവാഴകളും തിരച്ചിലിനു തടസമാകുന്നുണ്ട്. കെ.എസ്.ഇ.ബി അധികൃതര്‍ കുളവാഴകള്‍ നീക്കം ചെയ്യുന്നുണ്ടെങ്കിലും വളരെ കുറച്ചു മാത്രമേ നീക്കാനായിട്ടുള്ളു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സഹായം തേടണമെന്നാവശ്യപ്പെട്ട് പാലക്കാട് ആര്‍.ഡി.ഒ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്

date