Skip to main content

'എല്‍ഡര്‍ അബ്യൂസ് അവയര്‍നെസ് ഡേ' ഇന്ന്

 

      മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയാനും വയോജനങ്ങളുടെ പ്രശ്നങ്ങളില്‍ പൊതുജനങ്ങളെ ബോധവന്മാരാക്കുന്നതിന് സാമൂഹികനീതി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 'എല്‍ഡര്‍ അബ്യൂസ് അവയര്‍നെസ് ഡേ' നടത്തുന്നു. രാവിലെ 10-ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ് അധ്യക്ഷയാകും.  ജില്ലാ കലക്ടര്‍ ഡി.ബാലമുരളി മുഖ്യപ്രഭാഷണം നടത്തും.  കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യാതിഥിയാകും. ജില്ലാ സാമൂഹികനീതി ഓഫീസര്‍ പി.മീര സ്വാഗതം പറയും. തൃശൂര്‍ മെഡിക്കല്‍ കോളെജ് പ്രതിനിധി ഡോ.രാധാകൃഷ്ണന്‍, റിട്ട.ഡി.വൈ.എസ്.പി വി.എസ് മുഹമ്മദ് കാസിം എന്നിവര്‍ ക്ലാസ്സെടുക്കും. ഉച്ചയ്ക്ക് 1.30-ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിക്കുന്ന വാഹന പ്രചരണ ജാഥ, ഫ്ലാഷ് , തെരുവ് നാടകം എന്നിവയുടെ ഫ്ലാഗ് ഓഫ് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി നിര്‍വഹിക്കും.

date