Skip to main content

ജില്ലയില്‍ ഇന്നലെ ചികിത്സ തേടിയത് 19574 പേര്‍

 

ജില്ലയില്‍ ഇന്നലെ വിവിധ ആശുപത്രികളിലായി  ചികില്‍സ തേടിയത് 19574 പേരാണ്. ഇതില്‍ 1709 പേര്‍ പനിബാധിതരാണ്. 18 പേര്‍ക്ക് ചിക്കന്‍പോക്‌സും പിടിപെട്ടിട്ടുണ്‍ണ്ട്. 29 പേര്‍ക്ക് ഡെങ്കിയും 10 പേര്‍ക്ക് ഹെപറ്റൈറ്റിസ് എയും സംശയിക്കുന്നു. 9 പേര്‍ക്ക് ഡെങ്കിയും 2 പേര്‍ക്ക്  ഹെപറ്റൈറ്റിസ് എ യും സ്ഥിരീകരിച്ചിട്ടുണ്‍ണ്ട്. ചാലിയാര്‍ പഞ്ചായത്തില്‍ ഒരാള്‍ക്ക് ലെപ്‌റ്റോ സ്പൈറോസിസും സ്ഥിരീകരിച്ചിട്ടുണ്‍ണ്ട്. ഡെങ്കി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന പയ്യനാട് സ്വദേശി ഇന്നലെ മരണപ്പെട്ടു. ജില്ലയില്‍ മഞ്ഞപ്പിത്തവും ഡെങ്കിയും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അസുഖം വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കി, മഞ്ഞപ്പിത്തം, ലെപ്‌റ്റോ സ്പൈറോസിസ് തുങ്ങിയ പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.

അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ കുളിക്കാനോ മീന്‍ പിടിക്കാനോ ഇറങ്ങരുത്

കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കവിഞ്ഞൊഴുകുന്നതിനാല്‍ തോടുകളിലും പുഴകളിലും മറ്റ് ജലാശയങ്ങളിലും കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ ഇറങ്ങരുതെന്ന് എ.ഡി.എം വി രാമചന്ദ്രന്‍ അറിയിച്ചു. മഴക്കാലത്ത് ഒഴുക്കില്‍ പെട്ടുള്ള അപകട മരണങ്ങളും ദുരന്തങ്ങളും ഴെിവാക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണം. അപകട സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കുട്ടികളെ രക്ഷിതാക്കള്‍ കളിക്കാനോ കുളിക്കാനോ പറഞ്ഞയക്കരുത്. പകര്‍ച്ചവ്യാധി അവലോകന യോഗത്തില്‍ എ.ഡി .എം വി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ മഹമ്മദ് ഇസ്മയില്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ ത്ഥങ്ങിയവര്‍ പങ്കെടുത്തു.

 

date