Skip to main content

സാമൂഹിക സാമ്പത്തിക സര്‍വേ : ജീവനക്കാര്‍ക്ക് പരിശീലന പരിപാടി

നാഷണല്‍ സാമ്പിള്‍ സര്‍വേ ഫീല്‍ഡ് ഓപ്പറേഷന്‍സ് വിഭാഗം കേരള സൗത്ത് റീജ്യന്‍ സംഘടിപ്പിക്കുന്ന 76-ാമത് സാമൂഹിക സാമ്പത്തിക സര്‍വേയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കായി ജൂണ്‍ 18 മുതല്‍ 21 വരെ തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ട്രെയിനിംഗ് കോണ്‍ഫറന്‍സ് നടത്തും. 18 ന് രാവിലെ പത്തിന്  ആരോഗ്യവകുപ്പ് ഡയറക്ടര്‍ സരിത ആര്‍.എല്‍ ഉദ്ഘാടനം ചെയ്യും.
    കുടിവെള്ളം, ശുചീകരണം, വൃത്തി, ഭവന, ഭിന്നശേഷി വിഭാഗം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും സാമൂഹിക സാമ്പത്തിക സര്‍വേ നടപ്പാക്കുന്നത്.
    സര്‍വേ മുഖേന ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആസൂത്രണ വികസന പരിപാടികളില്‍ ഉപയോഗപ്പെടുത്തുമെന്നും നാഷണല്‍ സാമ്പിള്‍ സര്‍വേ ഫീല്‍ഡ് ഓപ്പറേഷന്‍സ് റീജിയണല്‍ ഹെഡ് അറിയിച്ചു.
പി.എന്‍.എക്‌സ്.2389/18

date