Skip to main content

കണ്ണമ്പ്ര ജൈവ കുത്തരിമിൽ:  മന്ത്രി എ.കെ. ബാലൻ ഇന്ന് ഉദ്ഘാടനം ചെയ്യും.

 

    കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റേയും  കൃഷി വകുപ്പിന്റേയും സംയുക്ത സംരംഭമായ കണ്ണമ്പ്ര ജൈവ കുത്തരി ഉത്പാദനമിൽ ഇന്ന് (ജൂൺ 16) ഉച്ചയ്ക്ക് രണ്ടിന് ആറാംതൊടിയിൽ പട്ടികജാതി-വർഗ- പിന്നാക്കക്ഷേമ-നിയമ- സാംസ്‌കാരിക-പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്-കൃഷി വകുപ്പ്-കർഷകർ എന്നിവർ ചേർന്ന് കീടനാശിനി രഹിതമായ നെല്ലിൽ നിന്നുമാണ് ജൈവ കുത്തരി  വിപണിയിലെത്തിക്കുന്നതെന്ന്. പഞ്ചായത്തിലെ ചേറുംകോട്-പന്നിക്കോട് പാടശേഖരങ്ങളിലെ എഴുപതോളം ഹെക്ടറിലാണ് ജൈവ രീതിയിൽ കൃഷി ചെയ്തത്. ഈ വർഷം 140 ഹെക്ടറിൽ കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. ആധുനിക യന്ത്രസംവിധാനങ്ങളാണ് മില്ലിലുള്ളത്.
    ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രജിമോൻ അധ്യക്ഷനാവുന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ചാമുണ്ണി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് അംഗം മീനാകുമാരി, ജില്ലാ പ്രിൻസിപ്പൾ കൃഷി ഓഫീസർ കല, കൃഷി വകുപ്പ് ഡയറക്ടർ ഉഷ, അസി. ഡയറക്ടർ ലാലിമ, ജനപ്രതിനിധികൾ പങ്കെടുക്കും.

date