Skip to main content

മാങ്ങോട്-എളനാട് റോഡ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും.

 

    കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ മാങ്ങോട്-എളനാട് റോഡ് ഉദ്ഘാടനം ഇന്ന് (ജൂൺ 16) വൈകീട്ട് മൂന്നിന് മാങ്ങോട് ഗെയിറ്റിൽ പട്ടികജാതി-വർഗ- പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം ചെലവിട്ടാണ് റോഡ് നിർമിച്ചത്. 
    ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രജിമോൻ അധ്യക്ഷനാവുന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ചാമുണ്ണി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് അംഗം മീനാകുമാരി, ജനപ്രതിനിധികൾ പങ്കെടുക്കും

date