Skip to main content

എ.ആര്‍. സമ്പൂര്‍ണ കൃതികളുടെ  പ്രകാശനം നാളെ (ജൂണ്‍ 18)

 

എ.ആര്‍. രാജ രാജവര്‍മയുടെ സമ്പൂര്‍ണ കൃതികളുടെ പ്രകാശനം നാളെ (ജൂണ്‍ 18) രാവിലെ 11 ന്.  കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പരിപാടി വൈലോപ്പള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിലാണ് നടക്കുന്നത്.  ഡോ. വെളുത്താട്ട് കേശവനാണ് പുസ്തക പ്രകാശനവും എ.ആര്‍. അനുസ്മരണ പ്രഭാഷണവും നടത്തുന്നത്.  തുടര്‍ന്ന് മലയാള വ്യാകരണവും വൃത്താലങ്കാരാദി പഠനങ്ങളും എ.ആറിനുശേഷം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.  ഡോ. ചാത്തനാട്ട് അച്യുതനുണ്ണിയാണ് വിഷയം അവതരിപ്പിക്കുന്നത്.  ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ നായരുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ഡോ. എം.ജി. ശശിഭൂഷണ്‍, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ. ബിജു ബാലകൃഷ്ണന്‍, എന്‍. ജയകൃഷ്ണന്‍, ഡോ. കെ.ആര്‍. ഉഷാ കുമാരി തുടങ്ങിയവരും പങ്കെടുക്കും.
(പി.ആര്‍.പി 1668/2018)

date