Skip to main content

പ്രോത്സാഹന സമ്മാനം

 

പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രതേ്യക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരം 2018-19 വര്‍ഷം എസ്.എസ്.എല്‍.സി/പ്ലസ് ടു/ഹയര്‍സെക്കന്‍ഡറി, ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ, ഐ.റ്റി.സി തുടങ്ങിയ കോഴ്‌സുകളുടെ പൊതുപരീക്ഷകളില്‍ മികച്ച ഗ്രേഡുകള്‍ (60 ശതമാനത്തിനു മുകളില്‍) വാങ്ങി വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും.  
പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 20 നകമോ റിസല്‍ട്ട് പ്രഖ്യാപിച്ച് ഒരു മാസത്തിനകമോ അനുബന്ധരേഖകള്‍ സഹിതം വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ / കോളേജ് പരിധിയിലുള്ള ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  
(പി.ആര്‍.പി 1671/2018)

date