Skip to main content

പാചക വാതക  സിലിണ്ടറുകളുടെവിതരണം: ഓപ്പൺ ഫോറം 23 ന്

 

കാക്കനാട്: ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണം, ഏജൻസികളുടെ പ്രവർത്തനം സംബന്ധിച്ച നിർദ്ദേശങ്ങൾ, പരാതികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് എം.പി.മാർ, എം.എൽ.എ.മാർ, മറ്റു ജനപ്രതിനിധികൾ, ഓയിൽ കമ്പനി ഉദ്യോഗസ്ഥർ, ഗ്യാസ് ഏജൻസി പ്രൊപ്രൈറ്റർമാർ, ഉപഭോക്തൃ സംഘടന  പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ഓപ്പൺ ഫോറം ജൂൺ 23 ന് മൂന്ന് മണിക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date