Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സ്   

 സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ കീഴില്‍ ജില്ലയിലെ പിലാത്തറയില്‍ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും സംസ്ഥാന റൂട്രോണിക്‌സും സംയുക്തമായി  നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു.  കുറഞ്ഞ ഫീസ് നിരക്കില്‍ പി എസ് സി അംഗീകൃതമായ ഡിസിഎ, ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ള പ്ലസ്ടു, എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകള്‍  ജൂണ്‍ 30 നു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.  എസ് സി  വിഭാഗത്തില്‍ ഉള്‍പ്പെട്ട വനിതകള്‍ക്ക് കോഴ്‌സ് സൗജന്യമായിരിക്കും. ഫോണ്‍:0497 2800572, 9496015018.

 

date