Skip to main content

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വായ്പാ നയം ആകര്‍ഷകമാക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം  വാര്‍ഷികത്തോടനുബന്ധിച്ച്  സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ വായ്പാ  പദ്ധതികളുടെ യോഗ്യത മാനദണ്ഡങ്ങളും വായ്പാ നിബന്ധനകളും ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുന്ന വിധം പരിഷ്‌കരിച്ചു. പുതിയ സംരംഭകര്‍ ആരംഭിക്കുന്ന  'സ്റ്റാര്‍ട്ട്   അപ്'് യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിനനുസൃതമായി   സംസ്ഥാനത്തെ പട്ടികവിഭാഗത്തില്‍പ്പെട്ട യുവസംരംഭകരുടെ  നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകത്വം വളര്‍ത്തുന്നതിനും വേണ്ടി 50 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന 'സ്റ്റാര്‍ട്ട് അപ് വായ്പാ പദ്ധതി' ആരംഭിക്കുന്നതാണ് ഇതില്‍ സുപ്രധാനമായത്.  കൂടാതെ  പട്ടികജാതിയില്‍പ്പെട്ട  ഭൂരഹിതരായ കര്‍ഷക തൊഴിലാളികളെ ഭൂവുടമകളാക്കുക  എന്ന ലക്ഷ്യത്തോടെ കുറഞ്ഞത് 30 സെന്റ് കൃഷിഭൂമി വാങ്ങുവാന്‍  അഞ്ച് ലക്ഷം രൂപ വരെ പദ്ധതി തുകയുള്ള പുതിയ കൃഷിഭൂമി വായ്പാ  പദ്ധതിയുമുണ്ട്.                ഗുണഭോക്താക്കള്‍ക്ക്  ഗുണകരമായ വിധം നിലവിലുള്ള വായ്പാ പദ്ധതികളില്‍  ഭേദഗതികള്‍ വരുത്തും.
(ശ)    മള്‍ട്ടിപര്‍പ്പസ് യൂണിറ്റ് വായ്പ :-
നിലവിലുള്ള പദ്ധതി തുക 10 ലക്ഷം രൂപയില്‍ നിന്നും 50 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു.  വസ്തു ജാമ്യത്തിന് പകരം വസ്തു         ജാമ്യമോ ഉദേ്യാഗസ്ഥ ജാമ്യമോ രണ്ടും കൂടിയോ സ്വീകരിക്കുവാന്‍ തക്കവിധം ജാമ്യവ്യവസ്ഥ ഭേദഗതി ചെയ്തു. പലിശ നിരക്ക് 6% മുതല്‍ 8% വരെ.
    (ശശ) ബെനിഫിഷ്യറി  ഓറിയന്റഡ് പദ്ധതി :-
പദ്ധതി തുക രണ്ട് ലക്ഷം രൂപയില്‍ നിന്നും മൂന്ന് ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും.
വിവാഹ വായ്പ :-
വിവാഹ വായ്പാ തുക 2 ലക്ഷത്തില്‍ നിന്നും 2.5 ലക്ഷം രൂപയായി           വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു. കുടുംബ വാര്‍ഷിക വരുമാന പദ്ധതി രണ്ട് ലക്ഷം രൂപയില്‍ നിന്നും മൂന്ന് ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും.
 സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വ്യക്തിഗത വായ്പാ പദ്ധതി:-
        വായ്പാ തുക ഒരു ലക്ഷം രൂപയില്‍ നിന്നും 2 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. കുടുംബ വാര്‍ഷിക വരുമാന പരിധി  ഒഴിവാക്കി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഇരുചക്ര വാഹന വായ്പാ പദ്ധതി:-
        പദ്ധതി തുക അമ്പതിനായിരത്തില്‍ നിന്നും  ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിപ്പിച്ചു.  കുടുംബ വാര്‍ഷിക വരുമാന പരിധി   ഒഴിവാക്കി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കാര്‍ വായ്പാ പദ്ധതി:-
          വായ്പാ തുക അഞ്ച് ലക്ഷം രൂപയില്‍ നിന്നും ഏഴ് ലക്ഷം രൂപയായി                 വര്‍ദ്ധിപ്പിച്ചു. വായ്പാ പലിശ നിരക്ക് എട്ട് ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി കുറച്ചു.  കുടുംബ  വാര്‍ഷിക വരുമാന പരിധി  ഒഴിവാക്കി.    
  വാഹന വായ്പാ പദ്ധതി :-
        ഓട്ടോറിക്ഷ, ടാക്‌സി കാര്‍, ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെയുള്ള                 കമേഴ്‌സ്യല്‍ വാഹനങ്ങള്‍ വാങ്ങുവാനും വായ്പ നല്‍കും. പദ്ധതി തുക 2.25 ലക്ഷം രൂപയില്‍ നിന്നും പരമാവധി 10 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.
 പ്രൊഫഷണല്‍ സര്‍വ്വീസ് പദ്ധതി :-
പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് പ്രാക്ടീസ്  ചെയ്യുന്നതിന് വേണ്ടി വായ്പ നല്‍കുന്ന ഈ പദ്ധതിയുടെ വായ്പാ തുക 1.50 ലക്ഷത്തില്‍ നിന്നും  മൂന്ന് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.  
ഇതു കൂടാതെ  പട്ടികജാതിയില്‍പ്പെട്ട കുറഞ്ഞ വരുമാനക്കാര്‍ക്കും                  സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്കുമായി പരമാവധി  5 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പുതിയ ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിയും ആരംഭിക്കും.

 

(എം.പി.എം 1606/2018)

 

വാഹനം വാങ്ങല്‍ പദ്ധതി
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ സ്‌കൂളുകള്‍ക്ക് വേണ്ടി വാങ്ങിയ വാഹനം വാങ്ങല്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 22ന് രാവിലെ 10ന് മലപ്പുറം കുന്നുമ്മല്‍ നടക്കും.  പദ്ധതി പ്രകാരം 32 സ്‌കൂളുകള്‍ക്ക് ബസ്സ് അനുവദിച്ചിട്ടുണ്ട്.

 

date