Skip to main content

ക്യാഷ് അവാര്‍ഡ് നല്‍കും.

        
ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു  പരീക്ഷയില്‍ ഉന്നത വിജയം നേടിയ  കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബിളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരുടെ മക്കള്‍ക്ക് ജില്ലാതലത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നു. 2017-18 അദ്ധ്യയന വര്‍ഷത്തില്‍ കേരളാ സിലബസ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും സി.ബി.എസ്.ഇയില്‍ എല്ലാ വിഷയങ്ങള്‍ക്കും എവണും ഐ.സി.എസ്.ഇ കോഴ്‌സില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ അംഗങ്ങളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.   
  അപേക്ഷയോടൊപ്പം അംഗത്വ രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പ് എന്നിവ ജൂലൈ 10 നകം ജില്ലാ ക്ഷേമനിധി ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ നമ്പര്‍. 0483- 2734409

 

date