Skip to main content

ശിശുദിനാചരണം ഇന്ന്

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (നവംബര്‍ 14)  ശിശുദിനം വിപുലമായ പരിപാടികളോടെ ആചരിക്കും.  രാവിലെ 10ന് കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ നടക്കുന്ന ദിനാചരണ പരിപാടി ജില്ലാ കളക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും.  അങ്കണവാടി കുട്ടികളുടെ കലാമത്സരങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ കലാ പരിപാടികള്‍ എന്നിവ അരങ്ങേറും.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ സമ്മാന ദാനം നിര്‍വ്വഹിക്കും. കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും.

 

date