Skip to main content

മത്സ്യത്തൊഴിലാളികള്‍ മുന്‍കരുതല്‍ എടുക്കണം.

ട്രോളിംഗ് നിരോധന  സമയത്ത് മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിഷിംഗ് ലൈസന്‍സ് എന്നിവ കയ്യില്‍ കരുതണം.  സുരക്ഷ ഉപകരണങ്ങള്‍ ഇല്ലാതെ  മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരുടെ യാനങ്ങള്‍ പിടിച്ചെടുത്ത് പിഴയടപ്പിക്കുന്നതുള്‍പ്പെടെ  നടപടി സ്വീകരിക്കും. മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നതിന് മുമ്പ്  കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണമെന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

date