Skip to main content

ബട്ടര്‍ഫ്‌ലൈസ് പ്രൊജക്ട് പ്രഖ്യാപനം ഇന്ന്

വിദ്യാര്‍ത്ഥികളുടെ പഠന രീതിയെ  അടിമുടി മാറ്റുന്ന ' ബട്ടര്‍ഫ്‌ലൈസ് ' പ്രൊജക്ട് പ്രഖ്യാപനം  ഇന്ന് (ജൂണ്‍ 22) വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നടത്തും. പൊന്നാനിയിലെ  മുഴുവന്‍ ഹൈസ്‌ക്കൂള്‍ - ഹയര്‍ സെക്കന്ററി  വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തന്റെ മണ്ഡത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. വിജ്ഞാനത്തിന്റെ വിഹായസ്സില്‍ ചിത്രശലഭങ്ങളെ പ്പോലെ വിദ്യാര്‍ത്ഥികള്‍ പാറി നടക്കാന്‍ രൂപികരിച്ച ഈ കാമ്പുള്ള പഠനരീതി നിലവിലെ  പഠന സമയത്തെ ബാധിക്കാത്ത രീതിയില്‍ സര്‍ക്കാര്‍ സിലബസിന് അകത്തു നിന്നു കൊണ്ടു തന്നെ വിജ്ഞാനത്തിന്റെയും അഭിരുചികളുടെയും പരമാവധി സാധ്യതകള്‍ കുട്ടികള്‍ക്ക്  ലഭ്യമാക്കുക എന്നതാണ്.  ആദ്യഘട്ടത്തില്‍ വിദ്യാലയത്തിന്റെ പശ്ചാത്തല വികസനവും രണ്ടാം ഘട്ടത്തില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനും തയ്യാറാക്കും. ഡിജിറ്റല്‍ -ഹൈടെക്ക്ക്ലാസ്സ് റൂമുകള്‍, ഡിജിറ്റല്‍ ലാബ് തുടങ്ങിയവ ഇതിനായി ഒരുക്കും.  അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനവും ഹ്യൂമണ്‍ ലൈബ്രറിയും ഇതിനായി തയ്യാറാക്കും.  വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചികളെ സ്വയം കണ്ടെത്താനും അറിവിന്റെ വ്യത്യസ്ത മേഖലകളിലേക്ക് പറന്നുയരാനുതകുന്ന തരത്തില്‍ പഠനത്തെ പരിപോഷിപ്പിക്കാനും സ്വാതന്ത്ര ശാസ്ത്ര വീക്ഷണം വളര്‍ത്തിയെടുക്കാനും ''ബട്ടര്‍ഫ്‌ലൈസി''ലൂടെ സാധിക്കും.
ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ പൊന്നാനി മണ്ഡലത്തിലെ മുഴുവന്‍ എസ്.എസ്.എല്‍.സി പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കും.  രാവിലെ ഒമ്പതിന് ചമ്രവട്ടം ജംഗ്ഷനിലെ ആര്‍ വി പാലസില്‍ നടക്കുന്ന പരിപാടിയില്‍ പി. എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍, ചലച്ചിത്ര നടി ആശാ ശരത്ത്, സാഹിത്യക്കാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.  

 

date