Skip to main content

ഫോട്ടോഗ്രാഫി മത്സരം

 കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഫോട്ടോഗ്രാഫി, ലോഗോ രൂപകല്പന എന്നിവയില്‍ സംസ്ഥാനതല മത്സരം  സംഘടിപ്പിക്കുന്നു. എല്ലാവര്‍ക്കും പങ്കെടുക്കാം. 'തെരുവുനായപ്രശ്നം' എന്നതാണ് വിഷയം. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രം. ജെ പി ഇ ജി ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ഫോട്ടോകള്‍ മയരുവീീേുെലാ@ഴാമശഹ.രീാ.എന്ന മെയിലില്‍ അയക്കണം. തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ബോധവത്കരണ ക്യാമ്പയിന്‍ 'സുരക്ഷ-2018' നുവേണ്ടിയാണ് ലോഗോ ചെയ്യേണ്ടത്. ഒരാള്‍ക്ക് പരമാവധി മൂന്ന് ലോഗോ വരെ സമര്‍പ്പിക്കാം. ലോഗോ ജെ പി ഇ ജി ഫോര്‍മാറ്റില്‍  മയരുവീീേുെലാ@ഴാമശഹ.രീാ. ലേയ്ക്ക് അയക്കുക. അവസാന തിയതി ജൂലായ് ഒന്ന്. മത്സരാര്‍ത്ഥികള്‍ ഫോട്ടോയും വിലാസവും കൃത്യമായി ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2362517.

date