Skip to main content

വായനദിന-വാരാഘോഷം ജില്ലാതല സമാപനം 25ന്

    ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിവര-പൊതുജനസമ്പര്‍ക്ക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍, കുടുംബശ്രീ, അക്ഷയ, കാന്‍ഫെഡ്, നെഹ്രു യുവ കേന്ദ്ര എന്നിവയുടെ സഹകരണത്തോടെ നടത്തിവരുന്ന വായനദിന-വാരാഘോഷം 25ന് സമാപിക്കും. കോന്നി ഗവണ്‍മെന്‍റ് എച്ച്എസ്എസില്‍ രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍.ഉണ്ണികൃഷ്ണപിള്ള എക്സ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോന്നി ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്‍റ് പ്രവീണ്‍ പാലവിളയില്‍, ജില്ലാ പഞ്ചായത്തംഗം ബിനിലാല്‍, ബ്ലോക്ക് പഞ്ചായത്തംഗം റോജി എബ്രഹാം, വാര്‍ഡംഗം ടി.സൗദാമിനി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് പ്രൊഫ.ടി.കെ.ജി.നായര്‍, സെക്രട്ടറി ആര്‍.തുളസീധരന്‍ പിള്ള, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഗോപി, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍.വിജയമോഹന്‍, പിആര്‍ഡി അസിസ്റ്റന്‍റ് എഡിറ്റര്‍ പി.ആര്‍.സാബു, കാന്‍ഫെഡ് പ്രസിഡന്‍റ് എസ്.അമീര്‍ജാന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ആര്‍.സുശീല, പിടിഎ പ്രസിഡന്‍റ് എന്‍. എസ്.മുരളീമോഹന്‍, വൈസ്പ്രസിഡന്‍റ് എന്‍.അനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് ആര്‍.ശ്രീലത, സ്റ്റാഫ് സെക്രട്ടറിമാരായ പി.രാജി, കെ.സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ ഡൈന വിക്രം കവിതാലാപനവും സായിശ്രീ വായനാനുഭവം പങ്കുവയ്ക്കലും നടത്തും. തുടര്‍ന്ന് പിആര്‍ഡിയുടെ സാഹിത്യ ഹ്രസ്വചിത്ര പ്രദര്‍ശനവും ഉണ്ടാകും. 
    കോന്നി ഗവണ്‍മെന്‍റ് എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ കൈയെഴുത്ത് മാസിക പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്.സുനില്‍ പ്രകാശനം ചെയ്യും. വായനവാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സങ്ങളിലെ വിജയികള്‍ക്ക് ചടങ്ങി ല്‍ സമ്മാനങ്ങള്‍ വിതരണം  ചെയ്യും.                                   (പിഎന്‍പി 1618/18)

date