Skip to main content

നാഷണല്‍ ട്രസ്റ്റ് സിറ്റിങ്: 115 പേര്‍ക്കുകൂടി രക്ഷാകര്‍തൃത്വ സര്‍ട്ടിഫിക്കറ്റ് ലഭിക്കും

 

കാക്കനാട്: ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, ബഹുമുഖവൈകല്യങ്ങള്‍ തുടങ്ങിയവയുള്ളതിനാല്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത വ്യക്തികളുടെ നിയമാനുസൃത രക്ഷാകര്‍തൃത്വം ലഭിക്കുന്നതിന് നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മറ്റി ഹിയറിങ്ങില്‍ അപേക്ഷിച്ചവരില്‍ 115 പേരുടെ അപേക്ഷകളുടെയും അനുബന്ധവിവരങ്ങളുടെയും പരിശോധന ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന ഹിയറിങ്ങില്‍ പൂര്‍ത്തിയായി. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.  നാനൂറോളം അപേക്ഷകള്‍ പരിഗണിച്ചതില്‍ ശേഷിക്കുന്ന അപേക്ഷകളില്‍ തെളിവെടുപ്പ് അന്തിമഘട്ടത്തിലാണ്. 

കമ്മറ്റിയുടെ ആറാമത് ഹിയറിങ്ങാണ് 

ഇന്നലെ (ജൂണ്‍ 22) നടന്നത്.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1600ല്‍പരം അപേക്ഷകളില്‍ കമ്മറ്റി തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്.  കണ്‍വീനര്‍ പി.ആര്‍.മഹാദേവന്‍, പേഴ്‌സണ്‍ വിത് ഡിസെബിലിറ്റി മെമ്പര്‍ എന്‍.ആര്‍.മേനോന്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ.രഘുകുമാര്‍, കമ്മറ്റി അംഗങ്ങളായ സുശീല കുര്യച്ചന്‍,എലിസബത്ത് തുടങ്ങിയവര്‍ ഹിയറിങ്ങിന് നേതൃത്വം നല്‍കി.

date