Skip to main content

കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍ 

    ജില്ലയ്ക്ക് ലഭിച്ച മൂന്നാമത്തെ കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പന്ന്യാലി ഗവണ്‍മെന്‍റ് യുപി സ്കൂള്‍  കേന്ദ്രീകരിച്ച് കോന്നി കേന്ദ്രീയവിദ്യാലയം ആരംഭിക്കുന്നതിനാണ്  അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഈ സ്കൂളില്‍ കേന്ദ്രീയ വിദ്യാലയം കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഗ്രാമ പഞ്ചായത്തും രക്ഷാകര്‍ത്തൃസംഘടനയും എതിര്‍പ്പ് അറിയിച്ച സാഹചര്യത്തില്‍ കോന്നി അട്ടച്ചാക്കല്‍ സെന്‍റ് ജോര്‍ജ് വിഎച്ച്എസ്എസിലെ കെട്ടിടത്തില്‍ ക്ലാസ് ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ യോഗത്തില്‍ തീരുമാനമായി. യോഗ തീരുമാന പ്രകാരം ഇന്നലെ തന്നെ ജില്ലാ കളക്ടര്‍ അട്ടച്ചാക്കല്‍ സെന്‍റ് ജോര്‍ജ് വിഎച്ച്എസ്എസിലെ കെട്ടിടം പരിശോധിച്ചു. 
    ആന്‍റോ ആന്‍റണി എംപി, എംഎല്‍എമാരായ അടൂര്‍ പ്രകാശ്, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, എഡിഎം പി.റ്റി.എബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി. അനിത, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ വിജയന്‍, കോന്നി ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്‍റ് പ്രവീണ്‍ പ്ലാവിളയില്‍, ഗ്രാമപഞ്ചായത്തംഗം എന്‍.എന്‍.രാജപ്പന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി ആര്‍ ഗോപിനാഥന്‍, എന്‍സിപി ജില്ലാ പ്രസിഡന്‍റ് കരിമ്പനാക്കുഴി ശശിധരന്‍നായര്‍, ഡിസിസി പ്രസിഡണ്ട് ബാബു ജോര്‍ജ്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ് ഹരീഷ്ചന്ദ്രന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജി. ഉഷ, പന്ന്യാലി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി.എസ് ജെയ്ന്‍, അധ്യാപകന്‍ പ്രശാന്ത്,  അട്ടചാക്കല്‍ സെന്‍റ് ജോര്‍ജ് വിഎച്ച്എസ്എസ് സ്കൂള്‍ മാനേജര്‍ ഫാദര്‍ പി.വൈ ജെസണ്‍, കോന്നി കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എന്‍. രാഗേഷ്, ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍ എസ്.ജി.ദുബെ, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
                                            (പിഎന്‍പി 1627/18)

date