Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ്-മയക്കുമരുന്ന് വില്പന: പരിശോധന ഊര്‍ജ്ജിതമാക്കി.

 

        വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും മറ്റും വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി കഞ്ചാവ്, മയക്കുമരുന്ന് വില്പന തടയുന്നതിനായി പരിശോധന ഊര്‍ജ്ജിതമാക്കി. മലപ്പുറം എക്‌സൈസ് ഡിവിഷനില്‍ ജൂണ്‍ 21 വരെ 510 റെയിഡുകള്‍ നടത്തിറയിഡുകളില്‍ 36 എന്‍.ഡി.പി.എസ് കേസുകള്‍ എടുത്തു. 37 പേരെ അറസ്റ്റ് ചെയ്യുകയും 16.120 കി.ഗ്രാം കഞ്ചാവും  5 കഞ്ചാവ് ചെടിയും 9 വാഹനങ്ങളും പിടികൂടി. 23 അബ്കാരി കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്തു. 2 വാഹനങ്ങളും 3.200 ലിറ്റര്‍ ചാരായവും 1119 ലിറ്റര്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും 10.125 ലിറ്റര്‍ അന്യസംസ്ഥാന മദ്യവും പിടികൂടി. 32.100 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങളും സ്‌ക്കൂള്‍ പരിസരത്തും പൊതു സ്ഥലത്തും പുകവലിച്ചതിന് എതിരായി 210 കോട്പ കേസുകളും മറ്റു നിരവധി പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി.  കളളുഷാപ്പുകള്‍, വിദേശ മദ്യശാലകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ട്രെയിന്‍, അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, അബ്കാരി/എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളികള്‍ എന്നിവ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുളള ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും എന്നും വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കിയതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പൂര്‍ണ്ണ അധികചുമതലയുള്ള മലപ്പുറം അസി. എക്‌സൈസ് കമ്മീഷണര്‍   കെ. സജി അറിയിച്ചു.

 

date