Skip to main content

മണക്കടവ് വിയറില്‍ 6034 ദശലക്ഷം ഘനയടി ജലം ലഭിച്ചു : കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 1216 ഘനയടി ജലം

 

     മണക്കടവ് വിയറില്‍ 2017 ജൂലൈ ഒന്നു മുതല്‍ 2018 ജൂണ്‍ 20 വരെ 6034 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 1216 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയില്‍ താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന കണക്ക്.
    ലോവര്‍ നീരാര്‍ -112.30(105.74), തമിഴ്നാട് ഷോളയാര്‍ - 4499.43(507.65), കേരളാ ഷോളയാര്‍ -1887.70(446.90), പറമ്പിക്കുളം - 7145.18(136.03), തൂണക്കടവ് - 333.39(120.32), പെരുവാരിപ്പള്ളം - 342.51(123.45), തിരുമൂര്‍ത്തി - 397.68(82.29), ആളിയാര്‍ - 936.92(95.02).

date