Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍

 

കൊച്ചി: എറണാകുളം ജില്ലയിലെ മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് (19-ചീനിക്കുഴി നിയോജക മണ്ഡലം), പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് (5-തൃക്കേപ്പടി നിയോജക മണ്ഡലം) എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് (22-പഞ്ചായത്ത് വാര്‍ഡ് നിയോജക മണ്ഡലം), കോട്ടുവളളി ഗ്രാമപഞ്ചായത്ത് (22-ചെറിയപ്പിളളി നിയോജക മണ്ഡലം) പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് (13 വാവക്കാട് നിയോജക മണ്ഡലത്തില്‍ വരുന്ന ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് 1-.ാം നിയോജകണ്ഡലം, വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ പെടുന്ന 12 മുതല്‍ 17 വരെ നിയോജകമണ്ഡലങ്ങള്‍) എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടിക ജൂണ്‍ 25-ന് പ്രസിദ്ധീകരിക്കും. പേരു ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുളള അപേക്ഷകള്‍ ജൂലൈ ഒമ്പത് വരെ നല്കാം. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ 24 ന് പ്രസിദ്ധീകരിക്കും. 2018 ജനുവരി ഒന്നോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയായതും മേല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേല്‍ പറഞ്ഞ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും പേരു ചേര്‍ക്കാം.

date