Skip to main content

നിയമനടപടി സ്വീകരിക്കും

     വ്യാവസായിക പരിശീലന വകുപ്പിന്റെ അനുമതി വാങ്ങാതെ ഏകപക്ഷീയമായി പ്രവര്‍ത്തനം നിര്‍ത്തുകയും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന സ്വകാര്യ ഐ.ടി.ഐകള്‍  28ന് മുമ്പ് രേഖകളുമായി ഹാജരാകണമെന്ന് വകുപ്പ് അറിയിച്ചു.
    കോ-ഓപ്പറേറ്റീവ് പ്രൈവറ്റ് ഐ.ടി.ഐ പണ്ടകശാല-ചിറയിന്‍കീഴ്, പെന്റഗണ്‍ പ്രൈവറ്റ് ഐ.ടി.ഐ, ആറ്റിങ്ങല്‍, എം.ജി.എം, പ്രൈവറ്റ് ഐ.ടി.ഐ., കിളിമാനൂര്‍ ഹെര്‍ക്കുലീസ് പ്രൈവറ്റ് ഐ.ടി.ഐ, പാങ്ങോട്, ജെ.കെ, പ്രൈവറ്റ് ഐ.ടി.ഐ, വാളക്കാട് എന്നീ സ്ഥാപനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നുവെങ്കിലും മറുപടി ഇതുവരെ ലഭ്യമായിട്ടില്ല. 
    അവസാന അറിയിപ്പ് എന്ന നിലയില്‍ സ്ഥാപനങ്ങളുടെ മേലധികാരികള്‍ ബന്ധപ്പെട്ട രേഖകളുമായി 28ന് മുമ്പ് ആറ്റിങ്ങല്‍ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ നേരിട്ട് ഹാജരാകണം.  നിശ്ചിത സമയ പരിധിക്കുള്ളില്‍ ഹാജരായില്ലെങ്കില്‍ വകുപ്പ് നിയമനടപടികള്‍ സ്വീകരിക്കും.
പി.എന്‍.എക്‌സ്.2548/18

date