Skip to main content

പ്രിന്‍സിപ്പല്‍ ഒഴിവ്

    കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് (സിഎഫ്ആര്‍ഡി)ന് കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിജ്ഞാന ശാഖയില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി, 10 മുതല്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 60000 രൂപ വേതനം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16. കൂടുതല്‍ വിവരവും അപേക്ഷാഫോറവും സപ്ലൈകോ വെബ്സൈറ്റില്‍ (www.supplycokerala.com) ലഭിക്കും. ഫോണ്‍: 0468 2241144, 9447975060.
                                                  (പിഎന്‍പി 1633/18)

date