Skip to main content

ഇരിഞ്ഞിനാംപള്ളി കുളത്തിന് പുതിയ മുഖം

 

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വെള്ളറട ഇരിഞ്ഞിനാംപള്ളി കുളം ഇനി കയര്‍ ഭൂവസ്ത്രത്തിന്റെ സംരക്ഷണത്തില്‍.  അറുപത് മീറ്റര്‍ നീളവും മുപ്പത്തിരണ്ട് മീറ്റര്‍ വീതിയുമുള്ള ഇരിഞ്ഞിനാംപള്ളി കുളം പ്രദേശത്തെ പ്രധാന ജലസംഭരണിയാണ്. കുളത്തിന്റെ വശങ്ങളിലെ മണ്ണൊലിപ്പ് തടയാനും ഉപയോഗപ്രദമായി സംരക്ഷിക്കാനും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തിയിലൂടെ സാധിക്കും. 1362 തൊഴില്‍ ദിനങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കാനാകും. അഞ്ചു ലക്ഷം രൂപയാണ്  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരിത്തിയിരിക്കുന്നത്. പെരുങ്കടവിള ബ്ലോക്കില്‍ കഴിഞ്ഞ വര്‍ഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ  രണ്ടു കുളങ്ങള്‍ പുതുതായി നിര്‍മിക്കുകയും 144 കുളങ്ങള്‍ നവീകരിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ 113 ഫാം പോണ്ടുകള്‍ നിര്‍മിക്കുകയും പതിനെട്ടെണ്ണം നവീകരിക്കുകയും ചെയ്തു.
(പി.ആര്‍.പി 1710/2018)

date