Skip to main content

കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിക്ക് അപേക്ഷിക്കാം

ക്ഷീരവികസനവകുപ്പിന്‍റെ നടപ്പിലാക്കുന്ന കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിയിലേക്ക് കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.  2017-18 വര്‍ഷം 500 ലിറ്ററില്‍ കുറയാതെ പാല്‍ ക്ഷീര സംഘത്തില്‍ നല്‍കിയവരാകണം അപേക്ഷകര്‍ . ഒരു കര്‍ഷകന് രണ്ട് കന്നുകുട്ടികള്‍ക്ക് വരെ ധനസഹായം ലഭിക്കും.  ഏഴ് മാസത്തിനുമേല്‍ ഗര്‍ഭാവസ്ഥയിലുള്ള പശുക്കളുടെ ഉടമകള്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കള്‍ ഗുണഭോക്തൃവിഹിതമായി 2625 രൂപയിം രജിസ്ട്രേഷന്‍ ഫീസായി  160 രൂപയും അടയ്ക്കണം. പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് വിവിധ ഇനങ്ങളിലായി 9875 രൂപയുടെ ആനുകുല്യങ്ങളും പരിശീലനവും നല്‍കും. ക്ഷീരകര്‍ഷകര്‍ക്ക് കന്നുകുട്ടികളെ പരിപാലിക്കുന്നതിലേക്ക് ശാസ്ത്രീയമായ അവബോധം നല്‍കുകയാണ് കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിയുടെ ലക്ഷ്യം.  നിശ്ചിത അപേക്ഷകള്‍ ക്ഷീര സഹകരണ സംഘം മുഖേന ബ്ലോക്കുതലത്തിലുള്ള ക്ഷീര വികസന യൂണിറ്റുകളില്‍ ജൂലൈ 10ന് മുമ്പ് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് ക്ഷീരവികസന ഓഫീസിലും ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ലഭിക്കും. ഫോണ്‍: 0468 222374.                                                            (പിഎന്‍പി 1632/18)

date