Skip to main content

പൊതു വിദ്യാലയങ്ങളിൽ വിദ്യാർഥികൾ കൂടി; ഇതു ചരിത്ര നേട്ടമെന്നു മുഖ്യമന്ത്രി

ന്യൂഡൽഹി : കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ ആരംഭിച്ച പൊതുവിദ്യാലയ സംരക്ഷണ യജ്ഞമെന്ന പദ്ധതി വൻ വിജയമായെന്നും ഈ അധ്യയന വർഷം രണ്ടു ലക്ഷത്തോളം വിദ്യാർഥികൾ പൊതു വിദ്യാലയങ്ങളിൽ പുതുതായി പ്രവേശനം നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഹൗസ് കോൺഫറൻസ് ഹാളിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയവരുടെ എണ്ണത്തിലും പുതുതായി എത്തിയ ആകെ വിദ്യാർഥികളുടെ എണ്ണത്തിലും വലിയ വർധനവാണുണ്ടായിട്ടുള്ളത്. സർക്കാർ - എയ്ഡഡ് സ്‌കൂളുകളിൽ വിദ്യാർഥികൾ വർധിച്ചപ്പോൾ അൺ എയ്ഡഡ് സ്‌കൂളികളിൽ വിദ്യാർഥികൾ കുറഞ്ഞു. വിദ്യാലയങ്ങളുടെ പ്രവർത്തന മികവിന് 500 കോടി രൂപ ചെലവിൽ 45000 ക്ലാസ് മുറികൾ ഹൈടെക് ആക്കാനുള്ള നടപടികൾ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

date