Skip to main content

മാറ്റിവെച്ച പരീക്ഷ ജൂണ്‍ 29 ന്

പി.എസ്.സി 2018 ജൂണ്‍ 13 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തുവാന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്) (കാറ്റഗറി നം. 002/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ 29 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും.  ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങള്‍ക്കോ സമയത്തിനോ, രജിസ്റ്റര്‍ നമ്പറിനോ മാറ്റവുമില്ല.  അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതേ അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിച്ച് പരീക്ഷ എഴുതാം അഡ്മിഷന്‍ ടിക്കറ്റ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ നിന്നും  ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പരീക്ഷയ്ക്ക് ഹാജരാകണം. 
പി.എന്‍.എക്‌സ്.2594/18

date