Skip to main content

ജനറല്‍ ആശുപത്രിയില്‍ നാല്പത് കട്ടിലും ബെഡും തലയണയും സംഭാവന ലഭിച്ചു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒമ്പതാം വാര്‍ഡില്‍ 40 കട്ടിലും ബെഡും തലയണയും സംഭാവന ലഭിച്ചു.  ഡോ. കെ.പി. ഹൂസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇത് സംഭാവന ചെയ്തത്.  ചടങ്ങില്‍ ഡി.എം.ഒ ഡോ. പ്രീത പി.പി., ഡോ. ഹുസൈന്‍, ആശുപത്രി സൂപ്രണ്ട് ഡോ. സരിതകുമാരി എല്‍.ടി., ആര്‍.എം.ഒ. ഡോ. സ്റ്റാന്‍ലി ജയിന്‍, എ.ആര്‍.എം.ഒ. ഡോ. ഷീജ ആര്‍.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.25097/18

date