Skip to main content

ലിറ്റില്‍ കൈറ്റ്‌സ് പരിശീലനം ജൂണ്‍ 26 മുതല്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് ജില്ലയിലെ  ഹൈടെക് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബ് അംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലനം  ജൂണ്‍ 26 മുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ജില്ലയില്‍ ക്ലബ് അനുവദിക്കപ്പെട്ട 159 സ്‌കൂളുകളില്‍ നിന്നായി 3,806 വിദ്യാര്‍ഥികള്‍ക്ക് കൈറ്റ് നേരിട്ട് പരിശീലനം നല്‍കും. ഹൈടെക് സ്‌കൂള്‍, ഹൈടെക് സ്‌കൂള്‍ ഉപകരണങ്ങളുടെ ട്രബിള്‍ഷൂട്ടിംഗ്, സ്‌ക്രാച്ച് പ്രോഗ്രാമിങ്, മൊബൈല്‍ ഗെയിം പ്രോഗ്രാമിംഗ് എന്നിവയാണ് പ്രാഥമിക പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
     ലിറ്റില്‍ കൈറ്റ്‌സ് ക്ലബ് അനുവദിച്ചിട്ടുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ബോര്‍ഡ് സ്ഥാപിക്കുന്നതിനുമുള്ള ഫണ്ട് സ്‌കൂളുകള്‍ സമര്‍പ്പിച്ച ഐ.റ്റി. അഡൈ്വസറി കൗണ്‍സില്‍ അക്കൗണ്ട് മുഖേന ഇട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ക്ലബ് ആരംഭിച്ചിട്ടുള്ള സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ ജൂണ്‍ 30 നകം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്ന് കൈറ്റ് ജില്ലാകോര്‍ഡിനേറ്റര്‍ അറിയിച്ചു.

 

date