Skip to main content

റേഷൻ കാർഡ് : അപേക്ഷകൾ രാവിലെ 10 മുതൽ  വൈകിട്ട് നാലു വരെ  സ്വീകരിക്കും

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ പഞ്ചായത്തുകളിലെ റേഷൻ കാർഡുടമകളുടെ റേഷൻ കാർഡ് സംബന്ധമായ (ബി.പി.എൽ ആക്കുന്നതിനുള്ള അപേക്ഷ ഒഴികെ) എല്ലാ അപേക്ഷകളും രാവിലെ 10 മുതൽ  വൈകിട്ട് നാലു വരെ അതത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളുകളിൽ സ്വീകരിക്കും. അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ അസൽ പകർപ്പുകൾ സഹിതം അപേക്ഷ നൽകണം. എല്ലാ അപേക്ഷാ ഫാറങ്ങളും www.civilsupplieskerala.gov.in എന്ന വെബ്‌പോർട്ടലിൽ ലഭ്യമാണ്.  അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ അപേക്ഷ ജൂൺ 27നും, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ  ജൂൺ 28നും പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ ജൂൺ 30നും ആര്യാട് ഗ്രാമപഞ്ചായത്തിലെ ജൂലൈ രണ്ടിനും, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജൂലൈ മൂന്നിനും, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ  ജൂലൈ നാലിനും സ്വീകരിക്കും.

 

 പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്തിലെയും,  ആലപ്പുഴ നഗരസഭയിലെയും അപേക്ഷകൾ സ്വീകരിക്കുന്ന ദിവസവും, സ്ഥലവും  പിന്നീട് അറിയിക്കും.

 

(പി.എൻ.എ. 1432/2018)

 

date