Skip to main content

ക്ഷീര കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.

ക്ഷീരവികസന വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന ഹീഫര്‍ പാര്‍ക്ക് പദ്ധതി, കാഫ് അഡോപ്ഷന്‍ പദ്ധതി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ഹീഫര്‍ പാര്‍ക്ക് പദ്ധതി ക്ഷീരസംഘങ്ങള്‍ മുഖേനയാണ് നടപ്പിലാക്കുക.  കന്നുകുട്ടികളിലെ ദത്തെടുക്കല്‍ പദ്ധതിക്കായി ക്ഷീരസംഘങ്ങളില്‍ ഒരു വര്‍ഷം 500 ലിറ്ററില്‍ കുറയാതെ പാലളക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ ആഗസ്റ്റ് അഞ്ചിനകം ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ അതത് ബ്ലോക്കുകളിലെ ക്ഷിരവികസന യൂണിറ്റുകളില്‍ നിന്നും ലഭിക്കും.  

 

date