Skip to main content

ഒല്ലൂര്‍ റോഡിന്റെ അറ്റകുറ്റപ്പണി  വെളളിയാഴ്ച ആരംഭിക്കാന്‍ തീരുമാനം

ഒല്ലൂര്‍ വ്യവസായ എസ്റ്റേറ്റ് മുതല്‍ ക്രിസ്റ്റോഫര്‍ നഗര്‍ വരെയുളള സംസ്ഥാന പാതയിലെ അറ്റുകുറ്റപ്പണികള്‍ വെളളിയാഴ്ച (ജൂണ്‍ 29) ആരംഭിക്കാന്‍ ധാരണയായി. അഡ്വ. കെ രാജന്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അറ്റകുറ്റപ്പണിയ്ക്കുളള മെറ്റീരിയല്‍ ബുധനാഴ്ച (ജൂണ്‍ 27) വൈകീട്ട് എത്തിച്ചേരും. ഇതിനുളള നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ ടി വി അനുപമ ബന്ധപ്പെട്ടവര്‍ക്കു നല്‍കി. ട്രാഫിക്ക് ക്രമീകരണത്തോടെയാണ് അറ്റകുറ്റപ്പണികള്‍ നടത്തുക. അറ്റകുറ്റപ്പണിയുടെ ചുമതല പി ഡബ്ല്യൂ ഡി റോഡ്‌സിന്റെ ടൗണ്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കാണ്. കാലതാമസം ഒട്ടുമില്ലാതെ അറ്റകുറ്റപ്പണി ചെയ്യാന്‍ എം എല്‍ എ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ കൗണ്‍സിലര്‍ സി പി പോളി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കോണ്‍ട്രാക്റ്ററുടെ പ്രതിനിധിയും പങ്കെടുത്തു.
 

date