Skip to main content

ഓറിയന്റേഷന്‍ പ്രോഗ്രാം

കേരള കലാമണ്ഡലം വള്ളത്തോള്‍ ക്യാമ്പസില്‍ നടനകലകളുടെയും സാംസ്‌ക്കാരിക പഠനത്തിന്‍െ്‌റയും ഗവേഷണ രീതിശാസ്ത്രം എന്ന വിഷയത്തില്‍ മൂന്നുദിവസത്തെ നാഷ്ണല്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂണ്‍ 29, 30, ജൂലായ് 1 തിയ്യതികളില്‍ നടക്കുന്ന ഓറിയന്റേഷന്‍  പ്രോഗ്രാമില്‍ സംസ്ഥാന ഉന്നതവിദ്യഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, ഹൈദരാബാദ് സര്‍വ്വകലാശാല തിയേറ്റര്‍ വിഭാഗം പ്രൊഫസര്‍  ബി. അനന്തകൃഷ്ണന്‍,  ഹൈദരാബാദ് സര്‍വ്വകലാശാല നൃത്തവിഭാഗം പ്രൊഫസര്‍ അനുരാധ ജോന്നലഗഡ, വയലിനിസ്റ്റ് ഡോ. എം. നര്‍മ്മദ, കഥകളി നിരൂപകന്‍ കെ.ബി. രാജാനന്ദ്, മലയാളം സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ കെ.എം. അനില്‍, ഡോ. മനോജ് കൂറൂര്‍, ഡോ. സി. രാജേന്ദ്രന്‍, ഡോ. ടി.എന്‍. വാസുദേവന്‍, പ്രോഫസര്‍ ജോര്‍ജ് എസ്. പോള്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്‍.കെ. രാധാകൃഷ്ണന്‍, കോര്‍ഡിനേറ്റര്‍ ഡോ. വി.കെ. വിജയന്‍ എന്നിവര്‍ പങ്കെടുക്കും.
 

date