Skip to main content

പകര്‍ച്ചവ്യാധി ബോധവത്ക്കരണം

    മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിന്‍റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി ബോധവത്ക്കരണവും കിറ്റിഷോയും നടത്തി.          മല്ലപ്പുഴശേരി മാര്‍ത്തോമ പാരിഷ് ഹാളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി.സത്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലതാ വിക്രമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാലി, വത്സമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാഗിണി വിശ്വനാ ഥന്‍, റോസമ്മ, മിനി ബിജു, കുഞ്ഞാമ്മ തങ്കന്‍, ബെന്നി കുഴിക്കാല, മെഡിക്കല്‍ ഓഫീസര്‍ ഡൊ.രജനി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ എ.സുനില്‍കുമാര്‍, റ്റി.കെ.അശോക് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം.ഷാജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍     കെ.നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
    മര്‍ത്തോമ പാരിഷ്ഹാള്‍ മല്ലപ്പുഴശേരി,  സിഎംഎസ്എച്ച്എസ്എസ് കുഴിക്കാല, എസ്എന്‍ഡിപി എച്ച്എസ്എസ് കാരംവേലി, ഗവണ്‍മെന്‍റ് വി.എച്ച്.എസ് ആറډുള എന്നിവിടങ്ങളിലാണ് കിറ്റി ഷോ നടത്തിയത്. പ്രമുഖ വെന്‍റി ലോക്ക് കലാകാരന്‍ വിനോദ് നരനാട്ടാണ് കിറ്റി ഷോ അവതരിപ്പിച്ചത്. 
    ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റേയും വല്ലന സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ വല്ലന കുറിച്ചിമുട്ടം ഗവണ്‍മെന്‍റ് യുപിഎസില്‍ ഡങ്കിപ്പനി ബോധവ ത്ക്കരണ ക്ലാസും ഡോക്യുമെന്‍ററി പ്രദര്‍ശനവും നടന്നു. ഹെഡ്മിസ്ട്രസ് ആര്‍.സുലേഖ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, സീനാ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. 
                                                                               (പിഎന്‍പി 1677/18)

date