Skip to main content

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണം ഇന്ന് 

 

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ 26) രാവിലെ 10 ന് കോട്ടയം ബസേലിയസ് കോളേജ് അങ്കണത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ലഹരി വിരുദ്ധ സന്ദേശ റാലി ഉദ്ഘാടനം ചെയ്യും. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കും. ഇതോടനുബന്ധിച്ച് വിവിധ കോളേജുകളിലും സ്‌കൂളുകളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകളും നടത്തും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി, അസി. എക്‌സൈസ് കമ്മീഷണര്‍ മാത്യു കുര്യന്‍, ബസേലിയസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജാന്‍സി തോമസ് എന്നിവര്‍ സംസാരിക്കും. ഇന്‍ഡ്യന്‍ നേവി എം.സി പി.ഒ മുരളീകുമാര്‍ റാലി നയിക്കും. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ. അബ്ദുള്‍ കലാം സ്വാഗതം          പറയും. എക്‌സൈസ് വകുപ്പും കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം സിംഎംഎസ് കോളേജും ബസേലിയസ് കോളേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

(കെ.ഐ.ഒ.പി.ആര്‍-1285/18)

date