Skip to main content

പ്രത്യേക വികസന ഫണ്ട്: സോഫ്റ്റ് വെയര്‍ പരിശീലനം നടത്തി

 

എംഎല്‍എമാരുടെ പ്രത്യേക വികസന ഫണ്ട് (എസ്ഡിഎഫ്- സ്‌പെഷ്യല്‍ ഡെവലപ്പ്‌മെന്റ് ഫണ്ട്)  വിനിയോഗം പൊതുജനങ്ങള്‍ക്ക് നിരീക്ഷിക്കുന്നതിനുളള സംവിധാനം തയ്യാറാകുന്നു.  പ്ലാന്‍ സ്‌പേസ് കേരള  എന്ന പേരില്‍ തയ്യാറാക്കിയ ഇ-മോണിറ്ററിംഗ് സിസ്റ്റം പൊതുജനങ്ങള്‍ക്കു കൂടി പരിശോധിക്കാന്‍ കഴിയുന്ന വിധത്തില്‍ മാറ്റം വരുത്തി ജനകീയമാക്കി സുതാര്യത ഉറപ്പുവരുത്തുകയാണ് ഉദ്ദേശം.  ഇത് സംബന്ധിച്ച് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പരിശീലനം  ജില്ലാ കളക്ടര്‍ ഡോ. ബി എസ് തിരുമേനി ഉദ്ഘാടനം ചെയ്തു. എം.എല്‍.എ എസ്ഡിഎഫ് മോണിറ്ററിങ് സിസ്റ്റത്തിന്റെ 2017-18 ജില്ലാതല പ്രോഗ്രസ്സ് റിപ്പോര്‍ട്ടിന്റെ അവതരണവും നടത്തി. ഇതുവരെ ഒന്‍പത് നിയോജക മണ്ഡലത്തില്‍ നിന്ന് ലഭിച്ചിട്ടുളള പ്രൊപ്പോസലുകള്‍, പ്രേജക്റ്റ് നടപ്പിലാക്കിയ ഏജന്‍സിയുടെ പേര്, പ്രോജറ്റ്കളുടെ എണ്ണം, ചിലവായ തുക, പൂര്‍ത്തീകരിച്ച പ്രവര്‍ത്തനങ്ങള്‍, അനുവദിക്കപ്പെട്ട നിര്‍മിതികള്‍, പണി പൂര്‍ത്തീകരിച്ച പ്രോജറ്റുകളുടെ ഫോട്ടോ ഉള്‍പെടെ എല്ലാ വിവരങ്ങളും എം.എല്‍.എ എസ്ഡിഎഫ് ന്റെ പ്ലാന്‍ സ്‌പേസില്‍ നിന്നും ലഭ്യമാകും. ഇതിനായി 21 ഇംപ്ലിമറ്റിംങ് ഓഫീസര്‍മാരെയാണ്  നിയോഗിച്ചിട്ടുള്ളത്. അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ പി.എസ് ഷിനോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു സ്വാഗതവും പ്ലാന്‍ സ്‌പേസ് കോ-ഓര്‍ഡിനേറ്റര്‍ പ്രസീദ നന്ദിയും പറഞ്ഞു.  മുനിസിപ്പല്‍ സെക്രട്ടറിമാര്‍, ബ്ലോക്ക് സെക്രട്ടറിമാര്‍, എം.എല്‍.എമാരുടെ പ്രതിനിധികള്‍        തുടങ്ങിയവര്‍ പങ്കെടുത്തു.  

(കെ.ഐ.ഒ.പി.ആര്‍-1286/18)

date