Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

    തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗ് ട്രിവാന്‍ഡ്രം, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്.  യോഗ്യത : ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്  എം.ഇ/എം.ടെക് ബിരുദം. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് തത്തുല്യ യോഗ്യതയുള്ളവര്‍ ജൂലൈ രണ്ടിന് രാവിലെ 10 ന് ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഭാഗം മേധാവിയുടെ ഓഫീസില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണം.  ഫോണ്‍ : 0471 2515562.
പി.എന്‍.എക്‌സ്.2635/18

date