Skip to main content

മാര്‍ക്‌സ് @ 200 എന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകം എം.എ. ബേബി  പ്രകാശനം ചെയ്തു

    പത്രപ്രവര്‍ത്തകന്‍ രാജേഷ് കെ. എരുമേലിയും നിരൂപകനും എഴുത്തുകാരനുമായ രാജേഷ് ചിറപ്പാടും സമ്പാദനം നിര്‍വഹിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  പ്രസിദ്ധീകരിച്ച മാര്‍ക്‌സ് @ 200 സമൂഹം സംസ്‌ക്കാരം ചരിത്രം എന്ന പുസ്തകം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഫിസിക്‌സ് ഹാളില്‍ മുന്‍മന്ത്രി എം.എ.ബേബി പ്രകാശനം ചെയ്തു. എഴുത്തുകാരനും വൈദ്യുതി ബോര്‍ഡ് ഡയറക്ടറുമായ ഡോ. വി.ശിവദാസന്‍ പുസ്തകം ഏറ്റുവാങ്ങി.
    യൂണിവേഴ്‌സിറ്റി കോളേജ് ചരിത്ര വിഭാഗത്തിന്റെയും രാഷ്ട്രമീമാംസ വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പി. ബിജു, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം എം. ഹരികൃഷ്ണന്‍, യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി റംഷാദ് എന്നിവര്‍ സംസാരിച്ചു. ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റോബിന്‍സണ്‍ ജോസ് കെ. സ്വാഗതവും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ ഡോ. ബിജു ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
പി.എന്‍.എക്‌സ്.2637/18

date