Skip to main content

അധ്യാപക ഒഴിവ്

    പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളല്‍്, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക് അധ്യാപകന്റെ ഒഴിവുണ്ട്.  2018-19 അധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂലൈ മൂന്നിന് രാവിലെ 10.30 ന്  കൂടിക്കാഴ്ച നടക്കും.   ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2597900 എന്ന നമ്പരില്‍ ബന്ധപ്പെടണം.  വിലാസം : സീനിയര്‍ സൂപ്രണ്ട്, ഡോ. എ.എം.എം.ആര്‍.എച്ച്.എസ്.എസ്, കട്ടേല, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം - 695 017.
പി.എന്‍.എക്‌സ്.2642/18

date