Skip to main content

പ്ലസ് വണ്‍ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ റിസള്‍ട്ട് ഇന്ന് പ്രസിദ്ധീകരിക്കും

    മെരിറ്റ് ക്വാട്ടയില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിച്ചവരുടെ അലോട്ട്‌മെന്റ് ഫലം ഇന്ന് (ജൂണ്‍ 28) രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകുന്ന വിധം പ്രസിദ്ധീകരിക്കും.  വിദ്യാര്‍ത്ഥികള്‍ക്ക് www.hscap.kerala.gov.in ല്‍ TRANSFER ALLOTMENT RESULTS എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാം.  ലിങ്കില്‍ നിന്നു ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പ് എടുത്ത ശേഷം പുതിയ കോമ്പിനേഷനിലേക്കോ, പുതിയ സ്‌കൂളിലേക്കോ ജൂണ്‍ 29 ന് വൈകിട്ട് നാല് മണിക്കുള്ളില്‍ പ്രവേശനം നടത്തണം.
    മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും  ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനു ജൂണ്‍ 28 മുതല്‍ അപേക്ഷിക്കാം.  മുഖ്യഘട്ടത്തില്‍ അപേക്ഷ സ്‌കൂളില്‍ സമര്‍പ്പിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി നേരത്തെ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ റിന്യൂവെല്‍ ഫോം സമര്‍പ്പിക്കണം.  ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ വെബ്‌സൈറ്റിലെ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി സമര്‍പ്പിച്ച് അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം അടുത്തുള്ള ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം.  മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ട് വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍  പ്രിന്റൗട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതി ഏറ്റവും അടുത്ത സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കണം.  സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ജൂണ്‍ 28 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.  സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള അപേക്ഷകള്‍ ജൂലൈ രണ്ടിന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.2643/18

 

date