Skip to main content

 നല്ല നാളെക്കായി ലഹരി-മനുഷ്യക്കടത്ത്  ദിനാചരണം

 

അന്താരാഷ്ട്ര മയക്കുമരുന്ന്-മനുഷ്യകടത്തു വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യുനിറ്റിന്‍റെ നേതൃത്വത്തില്‍  എക്സൈസ് , ചൈല്‍ഡ് ലൈന്‍, റെയില്‍വെ സംരക്ഷണ സേന, പൊലീസ് എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ലഹരി ഉപയോഗവും അവ ഉണ്ടാക്കുന്ന സാമൂഹിക വിപത്തിനെകുറിച്ചുമുള്ള അവബോധ നാടകവും ദിനാചരണത്തിന്‍റെ ഭാഗമായുള്ള ഒപ്പു ശേഖരണവും റെയില്‍വെ സംരക്ഷണ സേനയുടെ കോര്‍ണറില്‍  നടന്നു.  തുടര്‍ന്ന് മനുഷ്യക്കടത്ത്, ലഹരി ഉപയോഗം എന്നീ സാമൂഹിക വിപത്തുകളെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശനവും നടന്നു.   ഒലവക്കോട് മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള  ട്രെയിന്‍ ഔട്ട് റീച് പരിപാടി നടത്തി .ഇതുമായി ബന്ധപ്പെട്ടു തന്നെ ബിഗ് ബസാര്‍ സ്കൂളില്‍  പ്രത്യേക സ്കൂള്‍ അസംബല്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കി. പരിപാടിയുടെ ഉദ്ഘാടനം ഡി.വൈ .എസ .പി വിജയകുമാര്‍ നിര്‍വഹിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ കുര്യാക്കോസ് അധ്യക്ഷനായി. ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ കെ.ആനന്ദന്‍, ആര്‍.പി.എഫ്  സി ഐ ഷംനാദ് മുഖ്യഅതിഥിയായി. എക്സൈസ് വകുപ്പ് പ്രതിനിധി സുരേഷ് ബാബു, ജില്ലാ സാമൂഹിക നീതി ഓഫിസ് , സീനിയര്‍ സൂപ്രണ്ട് സന്തോഷ് ബാബു , ഡെപ്യുട്ടി സ്റ്റേഷന്‍ മാസ്റ്റര്‍, സുന്ദരന്‍,അസിസ്റ്റന്‍റ ശിശു സംരക്ഷണ ഓഫീസര്‍ പ്രഭുല്ലദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date