Skip to main content

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

 

    അന്തര്‍ദേശീയ ലഹരിവിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി എക്സൈസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ചന്ദ്രനഗര്‍ ഭാരത് മാതാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.  സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്ന് ആരംഭിച്ച അവതരണം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എ സലീം ഉദ്ഘാടനം ചെയ്തു.  സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ തെക്കിനേത്ത്, എക്സൈസ് ഇന്‍സ്പെക്ടര്‍ അനൂപ് എന്നിവര്‍ പങ്കെടുത്തു. കോട്ടമൈതാനം ജങ്ഷന്‍, സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ്, ടൗണ്‍ ബസ് സ്റ്റാന്‍ഡ്, ഒലവക്കോട് റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഭാരത് മാതാ സ്കൂളിലെ 25 ല്‍ അധികം വരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

date