Skip to main content

ഐ.ടി.ഐ ഇന്‍സ്ട്രക്ടര്‍ കരാര്‍ നിയമനം

 

കഴക്കൂട്ടം ഗവണ്‍മെന്റ് വനിതാ ഐ.ടി.ഐയില്‍ താല്‍ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ മൂന്ന് ഒഴിവും കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്റ് ഡിസൈനിംഗ് എന്നീ ട്രേഡില്‍ ഓരോ ഒഴിവുകളുമാണുള്ളത്.  ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിചരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.  
നിശ്ചിത യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ (ജൂണ്‍ 28) രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2418317.
(പി.ആര്‍.പി 1722/2018)

 

date