Skip to main content

പ്രോജക്ട് ഡയറക്ടര്‍ നിയമനം

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സും (നിംഹാന്‍സ്) സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് വയനാട് ജില്ലയില്‍ നടത്തുന്ന ആദിവാസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാനസികാരോഗ്യ പരിപാലനം എന്ന പ്രോജക്ടിന്റെ ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫിലും പി.എച്ച്.ഡി യുമാണ് യോഗ്യത. പി.എച്ച്.ഡി യോഗ്യത ഉള്ള അപേക്ഷകര്‍ ഇല്ലെങ്കില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫിലും, കമ്മ്യൂണിറ്റി സൈക്യാട്രിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെ പരിഗണിക്കും.  അപേക്ഷകള്‍ ജൂലൈ മൂന്നിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ. കോഴിക്കോട്, 673008 എന്ന വിലാസത്തിലോ directorimhans@gmail.com എന്ന ഇ മെയിലിലോ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക്.
(പി.ആര്‍.പി 1725/2018)

 

date