Skip to main content

തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായവരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

 

 കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018 -2019 വര്‍ഷത്തേക്കുളള ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു.  2018-19 അധ്യയന വര്‍ഷത്തില്‍ എട്ട്, ഒന്‍പത്, 10, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ്, പ്ലസ് വണ്‍/ബി.എ/ബി.കോം/ബി.എസ്.സി/എം.എ/എം.കോം (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ലിയു/എം.എസ്.സി/ബി.എഡ്/പ്രൊഫഷണല്‍ കോഴ്‌സുകളായ എന്‍ജിനീയറിഗ്/എം.ബി.ബി.എസ്/ബി.ഡി.എസ്/ഫാംഡി/ബി.എസ്.സി നേഴ്‌സിംഗ്/പ്രൊഫഷണല്‍ പി.ജി കോഴ്‌സുകള്‍/പോളിടെക്‌നിക് ഡിപ്ലോമ/റ്റി.റ്റി.സി/ബി.ബി.എ/ഡിപ്ലോമ ഇന്‍ നഴ്‌സിംഗ്/പാരാ മെഡിക്കല്‍ കോഴ്‌സ്/എം.സി.എ/എം.ബിഎ/പി.ജി.ഡി.സി.എ/എന്‍ജിനീയറിംഗ് (ലാറ്ററല്‍ എന്‍ട്രി) അഗ്രിക്കള്‍ച്ചറല്‍/വെറ്റിനറി/ഹോമിയോ/ബി.ഫാം/ആയുര്‍വേദം/ എല്‍.എല്‍.ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം) ബി.ബി.എം/ഫിഷറീസ്/ബി.സി.എ/ബി.എല്‍..ഐ.എസ്.സി/എച്ച്.ഡി.സി ആന്റ് ബി.എം/ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/ സി.എ ഇന്റര്‍മീഡിയേറ്റ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ യോഗ്യത കോഴ്‌സിനുളള സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം.

പോളിടെക്‌നിക്ക് ഗ്രാന്റ് ആദ്യ വര്‍ഷം അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ബി.എഡ് വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ബിരുദത്തിന്റെ മാര്‍ക്ക് ലിസ്റ്റും ഹാജരാകണം. അപേക്ഷയോടൊപ്പം നിര്‍ബന്ധമായും കുട്ടിയുടേയോ പദ്ധതിയില്‍ അംഗമായ തൊഴിലാളികളുടെയോ പേരിലുളള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് സഹിതം ആഗസ്റ്റ് 30നകം ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ സമര്‍പ്പിക്കണം.

മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചിട്ടുളളവര്‍ പുതുക്കുന്നതിനുളള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ സമര്‍പ്പിക്കണം.  ഫോറം തപാല്‍ മാര്‍ഗം ആവശ്യമുളളവര്‍ മേല്‍ വിലാസമെഴുതി അഞ്ച് രൂപ സ്റ്റാമ്പ് പതിപ്പിച്ച് 22/10 സെന്റീമീറ്റര്‍ വലിപ്പമുളള കവര്‍ സഹിതം അപേക്ഷിച്ചാല്‍ ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ നിന്നും, തപാല്‍ മാര്‍ഗവും, നേരിട്ടും ലഭിക്കും.  വ്യക്തമായി പൂരിപ്പിച്ച അപേക്ഷകള്‍  രക്ഷകര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മേല്‍പ്പറഞ്ഞിരിക്കുന്ന സമയ പരിധിക്കുളളില്‍ അയച്ചുകൊടുക്കണം.  അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിലേക്ക് അയയ്ക്കണം. ഫോണ്‍: 0471 2463769.

പി.എന്‍.എക്‌സ്.2673/18

date