Skip to main content

താത്കാലിക ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗത്തിന് റിസര്‍വ് ചെയ്തിട്ടുളള 17000 -37500 ശമ്പള സ്‌കെയിലിലുളള ആയയുടെ താത്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസായവരും (ഡിഗ്രി പാസായിട്ടില്ലാത്ത) ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലോ 1860 ലെ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിലോ 1955 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് അനുസരിച്ചോ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിലോ ആയയായി ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 18 -41 പ്രായപരിധിയിലുള്‍പ്പെടുന്ന (നിയമാനുസൃത വയസിളവ് ബാധകം) ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 10നു മുമ്പ് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. മുന്‍ഗണനാ വിഭാഗത്തിന്റെ അഭാവത്തില്‍ മുന്‍ഗണനയില്ലാത്തവരെയും പരിഗണിക്കും.

പി.എന്‍.എക്‌സ്.2675/18

date